Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ച് പാർട്ടി മുഖപത്രം വീക്ഷണം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ വരികയാണെങ്കിൽ അർഹിക്കുന്ന പ്രധാന്യത്തോടെ പാർട്ടി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ വീക്ഷണം പറയുന്നു. രാജ്യ സഭ സീറ്റ് നൽകാമെന്ന് പറഞ്ഞ് ചെറിയാനെ രണ്ടാം തവണയും സി പി എം കബളിപ്പിച്ചുവെന്ന് മുഖ പ്രസംഗം ആരോപിക്കുന്നു.മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചു കൊണ്ട് വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ 'ചാടിക്കളിക്കെട കുഞ്ഞിരാമ' എന്ന് പറഞ്ഞ് ചുടു ചോറ് മാന്തിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു. കോൺഗ്രസുമായുള്ള ഹൃദയ ബന്ധം അറുത്ത് ചെറിയാൻ ഇടതുപക്ഷത്തേക്ക് പോയപ്പോൾ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് അത് വിഷമം സൃഷ്‌ടിച്ചുവെന്നും മാത്രവുമല്ല എകെ ആൻറണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ അദ്ദേഹം ചൊരിഞ്ഞ അധിക്ഷേപങ്ങൾ കോൺഗ്രസിന് ഒരിക്കലും സഹിക്കാനാവുന്നതായിരുന്നില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
24.47°C








