Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇടതിന് തുടർഭരണം ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എൽഡിഎഫിന് 80-100 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാൾ 15-20 സീറ്റുകൾ അധികമായി ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിന് അനുകൂലമായിരിക്കുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തൽ. യുഡിഎഫിലേക്ക് ബിജെപി വോട്ടുകൾ പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണത്തിൻറെ അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയുമെത്തിയത് യുഡിഎഫിന് അനുകൂലമായെന്നും എന്നാൽ മുഴുവൻ ഫലത്തെ ഇത് ബാധിക്കില്ലെന്നും യോഗം വിലയിരുത്തി.
24.47°C








