Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏപ്രിൽ നാലിന് കൊവിഡ് ബാധിച്ച മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിൽ എത്തിയത് ആംബുലൻസിലല്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോൾ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ആറാം ദിവസമാണ് ടെസ്റ്റ് നടത്തി പിണറായി വിജയൻ ആശുപത്രി വിട്ടത്. അതല്ല, മെഡിക്കൽ കോളജ് ഡോക്ടർമാർ പറയുന്നതു പോലെ നാലാം തിയതി അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിൽ ഇന്നലത്തേക്ക് 10 ദിവസമായി. നാലാം തിയതി ബാധിച്ചിരുന്നു എങ്കിൽ അന്ന് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് വാഹനറാലി നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമല്ലേ?” വി മുരളീധരൻ വ്യക്തമാക്കി.
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് രോഗം ബാധിച്ചത്.
23.84°C








