Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ വൻ വിജയ പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 135 സീറ്റുകളിൽ 92 ലും തങ്ങളാണ് മുന്നിലെന്ന് ബിജെപിയുടെ അവകാശ വാദം. പാർട്ടിക്ക് 200 ലധികം സീറ്റുകൾ കൈമാറുന്ന മമത ബാനർജിക്ക് ഉചിതമായ യാത്രയയപ്പ് നൽകണമെന്നും അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ ഇതുവരെ നാലുഘട്ടങ്ങൾ പൂർത്തിയായി. അഞ്ചാം ഘട്ടത്തിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
”മമത ബാനർജി വലിയ നേതാവാണ്. 294 അംഗ നിയമസഭയിൽ 200 ലധികം സീറ്റുകൾ ബിജെപി നേടിയെന്ന് ഉറപ്പ് വരുത്തി ജനങ്ങൾ വലിയ യാത്രയയപ്പ് തന്നെ മമതയ്ക്ക് നൽകണം.” അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെല്ലാം ബംഗാളിന്റെ പേരിനേക്കാൾ കൂടുതൽ മമത ബാനർജി പരാമർശിച്ചത് തന്റെ പേരാണെന്നും അമിത് ഷാ പരിഹസിച്ചു. സംസ്ഥാനത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏപ്രിൽ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിൽ സീതാൽകുച്ചിയിൽ ഉണ്ടായ വെടിവെയ്പിൽ നാലുപേർ മരിച്ച സംഭവം വളരെ ദുഖകരമായി എന്നും ഷാ പറഞ്ഞു. ഈ നാലുപേരുടം മരണത്തെ അപലപിച്ച മമത ബാനർജി, ബിജെപി പ്രവർത്തകനായ ആനന്ദ് ബർമാന്റെ പേര് ഒരിടത്തും പറഞ്ഞില്ല.
അന്നേ ദിവസം സീതാൽകുച്ചിയിൽ ആനന്ദ് ബർമാനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വോട്ട് ബാങ്കല്ലാത്ത രാജ്ബംഗി സമുദായത്തിൽ നിന്നുള്ള വ്യക്തിയായത് കൊണ്ടാണ് മമത ഇപ്രകാരം പെരുമാറിയതെന്നും അമിത് ഷാ വിമർശിച്ചു.
24.47°C








