Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കളം മാറി കളിച്ചും സ്വയം പുറത്തായും അകത്തേക്ക് വന്നുമൊക്കെ കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ മൂന്നുപേരുണ്ട്. കേരള രാഷ്ട്രീയത്തിൽ നിർണായകമായ വോട്ട് ശക്തികളായി മാറാൻ സാധ്യതയുള്ള മൂന്നുപേർ . ലതിക സുഭാഷ്, മാണി സി കാപ്പൻ, ജോസ് കെ മാണി.....മൂവരും കോട്ടയം ജില്ലയിൽ നിന്ന് തന്നെ ജനവിധി തേടുന്നു. കോട്ടയത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പ് ഇടം നേടുമെന്ന കാര്യത്തിൽ തർക്കമില്ല.. എന്തായാലും മൂന്നുപേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. വിജയ പ്രതീക്ഷയും പങ്കുവച്ചു. 

സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. കെ പി സി സി അങ്കണത്തിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം.ഇത് രാജ്യാന്തര ശ്രദ്ധയും നേടിയിരുന്നു. കണ്ണീരോടെ കോൺ​ഗ്രസിൽ നിന്ന് പടിയിറങ്ങിയ ലതിക ഇപ്പോൾ ശുഭ പ്രതീക്ഷയിലാണ്. ഏറ്റുമാനൂരിൽ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ലതികാ സുഭാഷ് ഉറപ്പ് പറയുന്നു. താൻ ജനിച്ച മണ്ണാണിത്. മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് വിട്ട് ഒറ്റക്ക് സ്ഥാനാർത്ഥിയായപ്പോൾ ജനങ്ങൾ വലിയ സ്നേഹമാണ് നൽകിയത്. ആ പിന്തുണയിൽ ശുഭപ്രതീക്ഷയിലാണ് താനെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയo കുമാരനല്ലൂർ ഗവൺമെൻറ് യുപിഎസിലാണ് ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തിയത്. 

നേമം പോലെ തന്നെ തെരഞ്ഞെടുപ്പ് ഫലം ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലമാണ് പാല .പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള യുദ്ധം അവസാനിക്കുമ്പോൾ സുപ്രീം കോടതി വിധി ജോസ് കെ മാണിയ്ക്ക് അനുകൂല‌മായതോടെ വിജയം ഉറപ്പിച്ച മട്ടിലാണ് ജോസ് കെ മാണി പക്ഷം . ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി അറിയിച്ചെങ്കിലും പരമ്പരാ​ഗത വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് പക്ഷം. എൽ ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ജോസ് കെ മാണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പാലാ സെൻറ് തോമസ് സ്‌കൂളിൽ കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 12 സീറ്റിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ജോസ് കെ മാണി . തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം ആവർത്തിക്കുമെന്നും തുടർഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പാലായിൽ രണ്ടിലയല്ല, ആര് സ്ഥാനാർത്ഥിയാണെന്നതാണ് വിഷയമെന്നും മാണി.സി.കാപ്പൻ പറഞ്ഞു.പാലായിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എൽഡിഎഫിന് തുടർ ഭരണമുണ്ടാകില്ലെന്നും പരാജയ ഭീതി മൂലമാണ് തനിക്കെതിരെ അപരനെ നിർത്തിയതെന്നും കാപ്പൻ പറഞ്ഞു. നാല് അവസരവാദികളെ കൂടെ നിർത്തിയ പിണറായി താൻ അവസരവാദിയാണെന്ന് പറയുന്നതിൽ എന്ത് ന്യായമാണുളളതെന്ന് കാപ്പൻ ചോദിക്കുന്നു. ചുരുക്കത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീന ശക്തികളായി ഇവർ മൂവരും മാറും.

Readers Comment

Add a Comment