Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടമ്പേരി-തളിപ്പറമ്പ് മേഖലയിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്ന് ആരോപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിപി അബ്‌ദുൽ റഷീദ്. ഇത് തടയാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ സിപിഎം കൈയേറ്റം ചെയ്തുവെന്നും ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ഇടപെടണമെന്ന്  റഷീദ് ആവശ്യപ്പെട്ടു. വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പേപ്പറുകൾ കൊണ്ട് മറച്ചിരിക്കുകയാണെന്നും റഷീദ് ആരോപിക്കുന്നു. കള്ളവോട്ട് അറിഞ്ഞ് സ്ഥലത്ത് എത്തിയ വിപി അബ്‌ദുൽ റഷീദിനെ സിപിഎം പ്രവർത്തകർ തടഞ്ഞു. തളിപ്പറമ്പ് ആന്തൂരിൽ ബൂത്തുകൾ സന്ദർശിക്കുന്നതിനിടെ കടമ്പേരി അയ്യങ്കോലിൽ വച്ചാണ് സംഭവം. പാർട്ടി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം നടന്നു. വോട്ട് ചെയ്യാനെത്തിയ സ്‌ത്രീകൾ ഉൾപ്പടെ ഉള്ളവർക്കും മർദനമേറ്റു. 117 -ാം നമ്പർ ബൂത്ത്‌ ഏജന്റ് സമദ് കടമ്പേരിക്ക് നേരെയും അക്രമം ഉണ്ടായി. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്. . 

Readers Comment

Add a Comment