Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം പറയുന്നത് വർഗീയത് വളർത്താനെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ . കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയെ ശശി തരൂർ രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.
കേരളത്തിൽ സിപിഐഎമ്മിനെ എതിർക്കുന്നത് കോൺഗ്രസാണെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. മത്സരം ബിജെപിയും യുഡിഎഫും തമ്മിലായിരിക്കും. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
24.47°C








