Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി പത്തനംതിട്ട. കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയംമൈതാനിയിൽ നടക്കുന്ന വിജയ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കുക. പത്തനംതിട്ട മുൻസിപ്പൽസ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗമാണ് ആണ് പ്രമാടത്ത് എത്തുക. ശബരിമലഉൾപ്പെടുന്ന ജില്ലയിൽ പ്രധാനമന്ത്രി ആദ്യമായി എത്തുമ്പോൾ ശബരിമല വിഷയത്തിൽ അദ്ദേഹത്തിൻറെപ്രതികരണത്തിനാണ് ഏവരും കാത്തിരിക്കുന്നത്.ഉച്ചയ്ക്ക് 1.15 ന് കോന്നിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 2.05ന് അവിടെ നിന്നുംകന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രിപങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 5ന്  അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും.

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഇത് രണ്ടാംതവണയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നേരിട്ടെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിപങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്ഥാനസർക്കാർ മനഃപൂർവം അനുമതി നിഷേധിച്ചിരുന്നു. കോന്നിയിൽപ്രധാനമന്ത്രിക്ക് ഹെലികോപ്ടറിൽ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിർമിക്കുന്നതിൽ സംസ്ഥാന ഭരണകൂടംആശയക്കുഴപ്പം സൃഷ്ടിച്ചു. തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതിനൽകാതെ തികച്ചും നിഷേധാത്മക നിലപാട് സ്വീകരിച്ചതും വിവാദമായിരുന്നു.അതേസമയം പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് എൻ.ഡി.എ വലിയ പത്രപരസ്യമാണ് നൽകിയത്. ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന വാചകത്തോടെയാണ് പരസ്യം.പരാതി ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സ്ഥാനാർഥികളുടെ പേരോ വോട്ടഭ്യർഥനയോ ചിഹ്നങ്ങളോ പരസ്യത്തിലില്ല. വരും ദിവസങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ വിശ്വാസം എന്ന ഘടകം എൻ.ഡി.എ മുറുകെ പിടിക്കും എന്നതിന്റെ സൂചനയാണ് പരസ്യമെന്നാണ് കരുതപ്പെടുന്നത്. 

Readers Comment

Add a Comment