Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടികളുടെ പരസ്യം കൊണ്ട് ഇടത് സർക്കാറിന്റെ അഴിമതി മറക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സർക്കാറിന്റെ അഴിമതിക്കഥകൾ ഓരോന്നായി പുറത്തു വരികയാണ്. ഇല്ലാത്ത അവകാശവാദങ്ങൾ ഉയർത്തിയുള്ള പരസ്യങ്ങളിലൂടെ വിജയിക്കാമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. വിവേകമുള്ള കേരള ജനത ഇത് അനുവദിക്കില്ലെന്നും സച്ചിൻ പറഞ്ഞു.

കോൺഗ്രസിന്റെ നേതൃത്വത്തിൽ മികച്ച തെരഞ്ഞെടുപ്പ് പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണം നേരിട്ടു നയിക്കുന്നു. ജനങ്ങളിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ സ്വീകരിച്ച് തയാറാക്കിയതാണ് യു.ഡി.എഫ് പ്രകടനപത്രിക. യു.ഡി.എഫിന് പിന്തുണ ഏറിയതായി ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.

Readers Comment

Add a Comment