Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തപാൽ ബാലറ്റിലെ ക്രമക്കേടുകളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തുനൽകി.80 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വികലാംഗർ, കോവിഡ് രോഗികൾ എന്നിവർക്ക് ഏർപ്പെടുത്തിയ തപാൽ ബാലറ്റ് വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചു വാങ്ങി എആർഒയുടെ വശം എത്തിക്കുന്നതിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ബാലറ്റിനായി അപേക്ഷ നൽകിയ നിരവധി പേർക്ക് ബാലറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിച്ച ബിഎൽഒമാർ റവന്യു അധികാരികളാണ് വോട്ട് നിഷേധിച്ചതെന്ന വിശദീകരണമാണ് നൽകുന്നത്. ഇടത് അനുകൂല സംഘടനാ പ്രവത്തകർക്ക് മാത്രം ചുമതല നലകിയ റവന്യു ഇലക്ഷൻ വിഭാഗത്തിലാണ് തിരിമറികൾ നടന്നിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.ശാരീരിക അവശതകളാൽ പോളിംഗ് ബൂത്തിലെത്താൻ കഴിയാത്ത നിരവധി പേർക്കാണ് ഇത്തരത്തിൽ വോട്ട് നിഷേധിച്ചിരിക്കുന്നത്.തപാൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ്.ഇതിനായി ചുമതല നല്കിയ ഉദ്യോഗസ്ഥ സംഘം വീടുകൾ സന്ദർശിക്കുന്ന വിവരം യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെയും നിശ്ചിത സമയത്ത് വരാതെയും വലിയ അനിശ്ചിതത്വവും പക്ഷപാതവുമാണു കാണിക്കുന്നത്.ബാലറ്റുകളിൽ എന്ത് കൃത്രിമവും നടത്താവുന്ന രീതിയിൽ സഞ്ചികളിലും മറ്റുമാണ് ഇവ ശേഖരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരത്തിൽ ശേഖരിച്ച ബാലറ്റുകളിൽ വ്യാപകമായി കൃത്രിമം നടന്നിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന തീരെ സുതാര്യമല്ലാത്ത രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ജനാഭിപ്രായത്തെ അട്ടിമറിക്കുന്ന ഇത്തരം പ്രവത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു നിരോധിക്കണമെന്നും, ഇത്തരത്തിൽ ശേഖരിക്കുന്ന മുഴുവൻ തപാൽ വോട്ടുകളും, തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യാഗസ്ഥരുടെ തപാൽ വോട്ടിനോടൊപ്പം ചേർക്കാതെ പ്രത്യേകം സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. അപേക്ഷ നലകിയിട്ടും ബലറ്റ് നിഷേധിക്കപ്പെട്ടവർക്ക് അടിയന്തരമായി ബാലറ്റ് അനുവദിക്കാനും കമ്മീഷൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment