Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എലത്തൂരിൽ സ്ഥാനാർത്ഥിത്വത്തെച്ചാല്ലി യുഡിഎഫിൽ പൊട്ടിത്തെറി. എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എം പി ഹമീദ് രാജിവച്ചു. എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ എൻസികെയിലെ സുൽഫിക്കർ മയൂരിക്ക് കൊടുക്കാനുളള തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധമെല്ലാം കെട്ടടങ്ങിയെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ അവകാശ വാദം. എന്നാൽ പിന്നാലെയാണ് 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി പ്രവർത്തിച്ച് ഹമീദിന്റെ രാജി.
എലത്തൂർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംകെ രാഘവൻ എംപി അടക്കമുള്ളവർ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് രാജിക്കത്തിൽ പറയുന്നു. പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ അഭിമാനമുണ്ടെന്ന പറയുന്ന ഹമീദ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.
27.26°C








