Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:33 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയിൽ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി ക്ഷേത്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശബരിമല വൈകാരിിക വിഷയമാണെന്നും സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവർക്കും അറിയാവുന്നതാണെന്നും  ആ തോന്നിവാസികളെ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അവരെ ജനാധിപത്യരീതിയിൽ തന്നെ വകവരുത്തണമെന്നും  സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 'അത് ജനങ്ങൾ ചർച്ച ചെയ്യട്ടേ. വാഗ്ദാനങ്ങളേക്കാൾ കൂടുതലായി പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച കഴിഞ്ഞ അഞ്ച് വർഷത്തെ പശ്ചാത്തലമെല്ലാം ഓർമയിൽ ഉണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനിൽക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങൾക്കും കൊണ്ടുവരും എന്നു പറഞ്ഞാൽ ആർക്കും അത് എതിർക്കാൻ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങൾക്കും ഉണ്ടാവണം'- സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment