Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു.സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. ബത്തേരി സ്ഥാനാർത്ഥിയും വീട്ടിലെത്തി സ്വാഗതം ചെയ്തു. എം വി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടിലെത്തിയിരുന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.
അൽപസമയം മുൻപാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമല്ല എല്ലാ പാർട്ടി പദവികളും, പാർട്ടി അംഗത്വവും രാജിവച്ചു. കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.
23.84°C








