Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പരക്കെ ആക്ഷേപം. ബിജെപി ജില്ലാ പ്രസിഡന്റു കൂടിയായ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുമില്ല.സിറ്റിങ് എം എൽ എ അഡ്വ. എ എൻ ഷംസീറാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി. യു ഡി എഫിനു വേണ്ടി കോൺഗ്രസിലെ എം പി അരവിന്ദാക്ഷൻ ജനവിധി തേടുന്നത്.അതോടൊപ്പം ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. സത്യവാങ്‌മൂലത്തിൽ സംസ്ഥാന അധ്യക്ഷൻറെ പേരില്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഗുരുവായൂരിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുണ്ടായില്ല. സിപിഎമ്മിൻറെ സിറ്റിങ് സീറ്റായ ഗുരുവായൂരിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് അഡ്വ നിവേദിത വീണ്ടും ബിജെപിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്. അതിനിടെ, ബിജെപിക്ക് കനത്ത തിരിച്ചടിയായി ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രികയും തള്ളി.എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ആർ ധനലക്ഷ്മി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഫോറം 26 പൂർണമായും പൂരിപ്പിച്ചില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു.  സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

  
എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഐഎം. സംഘപരിവാറും സിപിഐഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഐഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment