Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി നടപ്പാക്കുമെന്നും വാഗ്‌ദാനം ചെയ്ത് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. അതോടൊപ്പം കാരുണ്യ പദ്ധതി പുനസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പ്രളയവും മഹാമാരിയും നേരിട്ട സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72000 വരെ ഉറപ്പുവരുത്തും.
സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കാൻ പി.എസ്.സിയിൽ സമ്പൂർണ പരിഷ്‌കരണം കൊണ്ടു വരുമെന്നും പറയുന്നുണ്ട്. യു.ഡി.എഫിൻറേത് ജനങ്ങളുടെ മാനിഫെസ്‌റ്റോ ആണെന്നാണ് പത്രിക പുറത്തികൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അധികാരത്തിൽ എത്തിയാൽ മുഴുവൻ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്നും ആചാര സംരക്ഷണത്തിന് ശബരിമലയിൽ പ്രത്യേക നിയമ നിർമാണം നടത്തുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
സുപ്രധാന പ്രഖ്യാപനങ്ങൾ...
1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുൽഗാന്ധിയുടെ വാഗ്‌ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും .
2. സംസ്ഥാനത്തു അർഹരായ വ്യക്തികൾക്ക് പെൻഷൻ ഉറപ്പ് നൽകുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കും. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മിഷൻ രൂപീകരിക്കും.
3. അർഹരായവർക്കെല്ലാം പ്രയോറിറ്റി റേഷൻ കാർഡ്; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ സൗജന്യ അരി.
4. അർഹരായ അഞ്ചു ലക്ഷം പേർക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കും. ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും.
6. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും, മത്സ്യത്തൊഴിലാളികൾക്കും ഭവന നിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയർത്തും.
7. 40 വയസ് മുതൽ 60 വയസ് വരെയുള്ള തൊഴിൽരഹിതരായ ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകും.
8. സർക്കാർ ജോലികൾക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാർക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പി.എസ്.സിയുടെ സമ്പൂർണ പരിഷ്‌കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും അപ്പോയിൻറ്‌മെൻറ് ഉപദേശ മെമ്മോകൾ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന വർക്കെതിരേയും, യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരെയും കർശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കൊവിഡ് കാരണം മരണമടഞ്ഞ പ്രവാസികൾ ഉൾപ്പടെയുള്ള അർഹരായ വ്യക്തികൾക്ക് ധനസഹായം ലഭ്യമാക്കും.
14. കൊവിഡ് കാരണം തകർന്നുപോയ കുടുംബങ്ങൾ, വ്യവസായങ്ങൾ, തൊഴിലാളികൾ എന്നിവർക്ക് സഹായം ലഭ്യമാക്കാൻ കൊവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കും.
15. കൊവിഡ് കാരണം തകർന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാൻ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴിൽ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കൾക്ക്(50:50) ഇരുചക്ര വാഹന സബ്‌സിഡി, ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
16. കൊവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസം പുനരാംഭിക്കാൻ സഹായം ലഭ്യമാക്കും.
17. നോ ബിൽ ഹോസ്‌പിറ്റലുകൾ. സംസ്ഥാനത്തെ ജനങ്ങൾക്ക് തീർത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാൻ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നൽകും. നെല്ലിന് താങ്ങുവില 30 രൂപയാക്കും. നാളികേരത്തിൻറെ താങ്ങുവില 40 രൂപയാക്കും. എല്ലാ നാണ്യവിളകൾക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറിൽ കുറവ് കൃഷിയുള്ള അർഹരായ കൃഷിക്കാർക്ക് 2018 പ്രളയത്തിന് മുൻപുള്ള രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.
22. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി നൽകിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയിൽ ഫിഷറീസ്, ആർട്ടിസാൻസ്, മൺപാത്ര തൊഴിലാളി സബ് പ്ലാൻ നടപ്പിലാക്കും.
23. കടലിൻറെ അവകാശം കടലിൻറെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും.
26. സർക്കാർ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാർട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങൾ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകൾ, കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രാ ബസുകൾ, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്‌സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്‌സിഡി ലഭ്യമാക്കും.
29. ആഗോളതലത്തിൽ ആകർഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ സമയബന്ധിതമായ ഹൈ പവ്വർ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാൻ അർഹതനേടുന്ന സമർഥരായ വിദ്യാർഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പും ലോൺ സ്‌കോളർഷിപ്പും. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പുകൾ
31. വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിദേശ സർവകലാശാലകളുമായും മെൻററിങ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളിൽ മിനിമം ലേർണിങ് ലെവൽ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും.
34. അർഹതയുള്ള സ്‌പെഷ്യൽ സ്‌കൂളുകൾക്ക് എയ്‌ഡഡ് പദവി നൽകും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികൾക്ക് കൂടുതൽ സ്‌കോളർഷിപ്പ് നൽകും.
36. കേരളത്തെ അറിവിൻറെ ആഗോള ലക്ഷ്യ സ്ഥാനമാക്കി മാറ്റും.
37. വിദേശ സർവകലാശാലകളുമായും നോബൽ സമ്മാന ജേതാക്കൾ, വിവിധ മേഖലകളിൽ ലോകപ്രശസ്തരായ വ്യക്തികൾ എന്നിവരുമായും വിദ്യാർഥികൾക്ക് ഇടപഴകാനുള്ള അവസരങ്ങൾ ലഭ്യമാക്കും.
38. എംഫിൽ, പിഎച്ച്‌ഡി പഠനം പൂർത്തിയാക്കിയ തൊഴിൽ രഹിതരായ വിദ്യാർഥിനികൾക്ക് 3 വർഷം യഥാക്രമത്തിൽ 7000, 10,000 രൂപ നൽകും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ കേരളത്തിൻറെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയിൽ നടപടിക്രമങ്ങൾ പരിഷ്‌കരിക്കും.
41. വനിതാ സംരംഭകർക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസോടെ പ്രത്യേക വായ്പ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം. ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികൾ.
43. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് സ്ഥാപിക്കും.
44. പൗരന്മാർക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തും.
45. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും
46. കോവിഡ് മൂലം തകർന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയർത്താൻ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നൽകാനും അവരുടെ സിബിൽ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകൾ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയിൽ ചെറു വനങ്ങൾ സൃഷ്ടിച്ച് പട്ടണങ്ങളിൽ ഹരിത കവർ മെച്ചപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കും
50. സംസ്ഥാനത്തെ പ്ലാൻ ഫണ്ടിൻറെ ഒരു ശതമാനം കല സംകാരിക രംഗത്തിൻറെ ഉന്നമനത്തിനായി നീക്കിവയ്ക്കും
51. കുട്ടികൾക്കെതിരെയുള്ള പീഡന കേസുകളിൽ അന്വേഷണത്തിൽ വീഴ്ച വരുത്തു ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമ നിർമ്മാണം നടത്തും.
52. കുട്ടികൾക്കെതിരെയുള്ള പീഡന കേസുകൾ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കും.
53. ആദിവാസി സമൂഹത്തിൻറെ വനാവകാശം സംരക്ഷിക്കുതിനു യു.പി.എ സർക്കാർ 2006 ൽ പ്രാബല്യത്തിൽ വരുത്തിയുടെ വനാവകാശ നിയമം പൂർണമായും നടപ്പിലാക്കുകയും.
54. സർക്കാർ ജോലിയില്ലാത്ത എസ്.ടി വിഭാഗത്തിലെ അമ്മമാർക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവൻസ് ലഭ്യമാക്കും
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും
56. എസ്.സി, എസ്.ടി വിഭാഗൾക്ക് ഭവന പദ്ധതി പുനരാരംഭിക്കും.
57. സംസ്ഥാനത്ത് ആയുർവേദം, സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കും
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികൾക്കും , കിടപ്പ് രോഗികളുടെയും രക്ഷകർത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകൾ എഴുതി തള്ളുവാനുള്ള നടപടികൾ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽവന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളിൽ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള നിർമാണ നിരോധനം പിൻവലിക്കും.
60. മലയോര മേഖലയിൽ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാൻ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫർ സോൺ മേഖലയിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
62. വാർഡ് തലത്തിൽ യു.ഡി.എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങൾ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാർഡ് തലത്തിൽ എത്തിക്കും
63. അഴിമതി സർവ തലത്തിലും ഇല്ലാതാക്കും.
64. സംസ്ഥാനത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും, കൊലപാതകങ്ങൾക്കും അറുതി വരുത്തുവാൻ രാജസ്ഥാൻ മാതൃകയിൽ പീസ് ആൻഡ് ഹാർമണി ഡിപ്പാർട്ട്‌മെൻറ് രൂപീകരിക്കും.
65. നിരവധി കമ്മിഷനുകളും അന്വേഷണ ഏജൻസികളും സർക്കാരിൻറേതാണെന്ന് തെളിവുകൾ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികൾ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികൾക്കും മറ്റു അർഹരായ ഭൂരഹിതർക്കും നൽകും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകൾക്ക് പ്ലാൻ ഫണ്ട് തിരിച്ചുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാരിൻറെ നടപടികൾ അവസാനിപ്പിക്കും; പ്ലാൻ ഫണ്ട് തടസമില്ലാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും
27.26°C








