Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കങ്ങളും ചർച്ചകളും അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സീറ്റ് കിട്ടാത്തതിന്റെ പേരിൽ മനസ്സിൽ മുറിവുകൾ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നു. എന്നാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് പറഞ്ഞുകഴിഞ്ഞാൽ അവിടം കൊണ്ട് അത്തരം പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ അവർ തയ്യാറാവണം. ഇനിയുള്ള ചർച്ചകൾ മുഴുവനും യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എകെ ആന്റണി.

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. എല്ലാ ജനാധിപത്യ വിശ്വാസികളും യുഡിഎഫുമായും കോൺഗ്രസുമായും സഹകരിക്കണം. വിജയം മാത്രമാണ് ഇനിയുള്ള ലക്ഷ്യം. അതിനായി പ്രവർത്തകർ പരിഭവം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
സ്ഥാനാർഥി പട്ടികയിൽ ഹൈക്കമാൻഡ് അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു. സ്ഥാനാർഥി പട്ടികയിൽ ഹൈക്കമാൻഡ് അനാവശ്യമായി ഇടപെടില്ല. കേരളത്തിലെ നേതാക്കളും നേതൃത്വവും ചർച്ച ചെയ്ത് തീരുമാനിക്കുന്ന പട്ടിക അംഗീകരിക്കുകയാണ് ഹൈക്കമാൻഡ് പൊതുവേ ചെയ്യുന്നത്.ഇത്തവണയും അതാണ് ഉണ്ടായിരിക്കുന്നത്. അത്തരം തർക്കങ്ങളുടെ കാലം കഴിഞ്ഞു. ഹൈക്കമാൻഡ് എന്നത് കെസി വേണുഗോപാലണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ നടത്തിയ പ്രസ്തവനയെക്കുറിച്ചും എകെ ആന്റണി പ്രതികരിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റ് എങ്കിലും കിട്ടുമെന്നാണ് സുധാകരൻ താനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞത്. അതിനായി അഹോരാത്രം പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകിയതായി എകെ ആന്റണി പറഞ്ഞു.

പട്ടിക പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ അവസാനിച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ അടഞ്ഞ അധ്യായമാണ്. പിണറായി ഭരണം എങ്ങനെ അവസാനിപ്പിക്കാമെന്നും ബദലായി എങ്ങനെ യുഡിഎഫ് ഭരണം കൊണ്ടുവരാമെന്നുമാണ് ഇനിയുള്ള ചർച്ചകൾ. പ്രവർത്തകർ പരിഭവം തീർത്ത് വിജയത്തിനായി പ്രവർത്തിക്കണം.

യുഡിഎഫിൽ എല്ലാ സുതാര്യമാണ്. ഇരുമ്പുമറകളില്ല. സിപിഎമ്മിലും വലിയ തർക്കങ്ങളുണ്ട്. എന്നാൽ അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന സീറ്റാണ് നേമം. കെ കരുണാകരന്റെ ഓർമകളുറങ്ങുന്ന നേമത്ത് ഇക്കുറി കെ മുരളീധരൻ നേമത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

 

Readers Comment

Add a Comment