Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പ് നടക്കും. വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ആറു വർഷത്തെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. മാർച്ച്‌ 24ന് ഇത് സംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കും. 31വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 12ന് രാവിലെ9 മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് അഞ്ചിന് വോട്ടെണ്ണും.

അതേ സമയം കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രക്കുറിപ്പിൽ ഒന്നും പറയുന്നില്ല. കാലാവധി പൂർത്തിയാകുന്ന മൂന്നു സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച്‌ എൽഡിഎഫിന് രണ്ടും യുഡിഎഫിന് ഒരു സീറ്റും ജയിക്കാനാകും.

Readers Comment

Add a Comment