Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം- ആർഎസ്എസ് ധാരണ എന്ന പ്രസ്‌താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇലക്ഷൻ സ്റ്റണ്ട് മാത്രമെന്ന് നേമം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്‍റെ ഈ പ്രസ്‌താവന ആരും വിശ്വസിക്കില്ല. ഇടതുമുന്നണിക്ക് ഭൂരിപക്ഷ വോട്ടർമാർ, ന്യൂനപക്ഷ വോട്ടർമാർ എന്ന വേർതിരിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സിപിഎം- ആർഎസ്എസ് ധാരണ' എന്ന പ്രസ്‌താവന ഇലക്ഷൻ സ്റ്റണ്ട്: വി. ശിവന്‍കുട്ടിഎല്ലാവരും ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്യും. നേമം മണ്ഡലത്തിൽ ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ശിവൻകുട്ടി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഒന്നാം സ്ഥാനം എന്നത് മുരളീധരന്‍റെ ആഗ്രഹം മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷമായി നേമം മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്ന ആൾ താൻ മാത്രമാണെന്നും മറ്റുള്ളവരെല്ലാം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എത്തിയവരാണെന്നും ശിവൻകുട്ടി പറഞ്ഞു.നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. വരണാധികാരിയായ സഹകരണ ജോയിന്‍റ് രജിസ്ട്രാർ ജ്യോതി പ്രസാദിന് മുന്നിലാണ് ശിവൻകുട്ടി പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

Readers Comment

Add a Comment