Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസിൽ നിന്ന് രാജി വെച്ച മുതിർന്ന നേതാവ് പി.സി. ചാക്കോ എൻസി പിയിൽ ചേരും. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി അദ്ദേഹം ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരുമായും പി.സി. ചാക്കോ ചർച്ച നടത്തും. എൻസിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നതായാണ് വിവരങ്ങൾ. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പി.സി. ചക്കോയെ എൻസിപിയിൽ എത്തിക്കാൻ വേണ്ട ചർച്ചകൾ നടത്താൻ ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാൻ പറ്റിയ പാർട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Readers Comment

Add a Comment