Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പിൽ പട്ടാമ്പി സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു.

‘പട്ടാമ്പിയിൽ അവിടെ നിന്നുള്ള നേതാക്കൾ സ്ഥാനാർഥിയാകാൻ രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ അവരെ അവഗണിച്ച് താൻ സ്ഥാനാർഥിയാകുന്നത് ശരിയല്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലമ്പൂർ ലഭിച്ചാൽ മത്സരിക്കും. പട്ടാമ്പിയിലേക്ക് ഇല്ല എന്ന കാര്യം ഉറപ്പാണ്’ഷൗക്കത്ത് പ്രതികരിച്ചു.

അതേസമയം നിലമ്പൂർ തരികയാണെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലമ്പൂരിൽ സമ്മർദ്ദം ചെലുത്തിയിരുന്ന ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകി സമവായത്തിലെത്തിക്കാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. നിലമ്പൂരിൽ മലപ്പുറം ഡിസിസി അധ്യക്ഷൻ വി.പി.പ്രകാശിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. നിലമ്പൂരടക്കം ഏഴ് സീറ്റുകളിലാണ് കോൺഗ്രസ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.

Readers Comment

Add a Comment