Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിന് 10 സീറ്റ് നൽകി യുഡിഎഫിലെ സീറ്റ് ചർച്ച പൂർത്തിയായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് പി.ജെ.ജോസഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് വിഭാഗത്തിന് നൽകാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ തൃക്കരിപ്പൂർ നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
തൃക്കരിപ്പൂറിന് പുറമേ ഇടുക്കി, തൊടുപുഴ, കോതമംഗലം, ചങ്ങനാശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സര രംഗത്തുണ്ടാകുക. മൂവാറ്റുപുഴ സീറ്റിനായി ജോസഫ് വിഭാഗം സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ഏറ്റുമാനൂർ കോൺഗ്രസിന് നൽകി പൂഞ്ഞാർ വാങ്ങാൻ ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് തയാറായില്ല.
ഇടുക്കി നൽകി ഉടുമ്പൻചോല വാങ്ങാനുള്ള ശ്രമവും വിജയിച്ചില്ല. പി.ജെ.ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഏറ്റുമാനൂർ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കം തുടരുകയാണ്.
23.84°C








