Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:53 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎമ്മിനെ വരിഞ്ഞു മുറുകി കേന്ദ്രം. കേന്ദ്രസർക്കാർ ഏജൻസികളെല്ലാം സിപിഎമ്മിനേയും പിണറായി സർക്കാരിനെയും ലക്‌ഷ്യം വെച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാരിലെ ഉന്നതരിലേക്ക് എത്തിയതിന് പിന്നാലെ അന്വേഷണം അട്ടിമറിക്കുന്നതിനായുള്ള നീക്കം നടക്കുന്നതായി സംശയം ബലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. ഇ ഡി ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മൊഴിയുണ്ടായതിനെ കേന്ദ്ര ഇന്റലിജൻസ് അതീവ ഗൗരവമായാണ് കാണുന്നത്.ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇന്റലിജൻസ് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഇന്റലിജൻസ് വിശദമായ അന്വേഷണം തന്നെയാണ് നടത്തിയത്.ഇഡിക്കെതിരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിക്ക് പിന്നിൽ സർക്കാരും സിപിഎമ്മും തന്നെയെന്ന് ഉറപ്പിച്ച് കേന്ദ്ര ഇന്റലിജൻസ്. ഇതിനായി സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്ക് നിയോഗിച്ചെന്നും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ഇ ഡിയും വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കും എന്നാണ് വിവരം.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായി കേരളാ പോലീസിലെ രണ്ട് വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥരാണ് മൊഴി നൽകിയത്.ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴികൾ അന്വേഷണ സംഘം  മാധ്യമങ്ങൾ വഴി പുറത്ത് വിടുകയായിരുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തുന്ന സത്യവാങ്മൂലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോലീസിന്റെ നീക്കം. തുടർന്ന് ഇഡിക്കെതിരേ നിയമനടപടിക്കും സർക്കാർ നീക്കമാരംഭിച്ചു. എന്നാൽ ഇഡിക്കെതിരായ നീക്കത്തിന് പിന്നിൽ സർക്കാരും സിപിഎമ്മുമാണെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് നൽകി.സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചതിന് പിന്നിലും ഗൂഡാലോചനയുണ്ട്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ചില സംസ്ഥാന നേതാക്കൾ ഇതിന് പിന്നിൽ പ്രവർത്തിച്ചെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇന്റലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ഇഡി ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യലും തുടർ നടപടികളും ഇഡി വീഡിയോ ക്യാമറയിൽ ചിത്രീകരിച്ചിരുന്നു.

മാത്രമല്ല സുരക്ഷാ ചുമതലക്കെന്ന പേരിലെത്തിയ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് വേണ്ടി പ്രവർത്തിച്ചതും ഇഡി ചൂണ്ടിക്കാട്ടും. ശാസ്ത്രീയമായ തെളിവുകളും ഇക്കാര്യത്തിൽ കോടതിയിൽ സമർപ്പിക്കാനാണ് അന്വഷണ സംഘത്തിന്റെ തീരുമാനം. കേസ് അന്വഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സിപിഎം ബന്ധത്തെക്കുറിച്ചും ഇന്റലിജൻസ് വിവരം നൽകിയിട്ടുണ്ട്.ഇന്റലിജൻസിന്റെ ഈ നീക്കം സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണ്ണായകമാണ്. കൃത്യമായ തെളിവുകൾ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഇന്റലിജൻസ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതായാണ് വിവരം. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ സിപിഎം ബന്ധം സംബന്ധിച്ച വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ചില വിവരങ്ങളും നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു.കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ സ്വർണക്കടത്തിന് കൂട്ടുനിൽക്കുകയാണ് എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ശേഖരിച്ചത്.അന്വേഷണ വിവരങ്ങൾ ചോരുന്നതിനെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഗൗരവമായാണ് കാണുന്നത്.ബോധപൂർവ്വം അന്വേഷണ വിവരങ്ങൾ ചോർത്തി നല്കുകയാണോ എന്നത് സംബന്ധിച്ചും രഹസ്യന്വേഷണ വിഭാഗം വിശദമായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം അത്ര സുഖകരമല്ല. 

Readers Comment

Add a Comment