Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിൽ പൊതുഗതാഗതത്തിനായി കരാറുകൾ ഉറപ്പിക്കാൻ പ്രമുഖ സ്വീഡിഷ് വാഹനനിർമാണ കമ്പനി സ്കാനിയ ഇന്ത്യയിൽ ചിലർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം ഉയരുമ്പോൾ അത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.സ്കാനിയ യുടെ ഒരു ആഭ്യന്തര അന്വഷണ റിപ്പോർട്ട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാധ്യമമായ എസ്.വി.ടി.യാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ഇതേ കമ്പനി ആഡംബര ബസ് നൽകിയെന്നും ആരോപണമുയർന്നിട്ടുണ്ട്.അതേസമയം ആരോപണം അടിസ്ഥാന രഹിതമെന്നും കെട്ടിച്ചമച്ചതാണെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്.2013-2016 കാലഘട്ടത്തിലാണ് വിവാദങ്ങൾക്ക് അടിസ്ഥാനമായ സംഭവങ്ങൾ. 

ഇന്ത്യയിലെ പൊതുമേഖലാ ബസ് കമ്പനികളുമായി കരാറുകൾ ഉറപ്പിക്കുന്നതിന് വൻതുക വാഹനനിർമാതാക്കൾ കൈക്കൂലിനൽകിയതായും ഇന്ത്യയിലെ ഒരു കൽക്കരി കമ്പനിക്ക് 100 ട്രക്കുകൾ കൈമാറിയതായി വ്യാജവാഹന രേഖകൾ ഉണ്ടാക്കിയതായും സ്വീഡിഷ് മാധ്യമം പറയുന്നു.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹാവശ്യത്തിനായി ആഡംബര ബസ് ഗഡ്കരിയുടെ മകനുമായി ബന്ധപ്പെട്ട കമ്പനിക്ക് നൽകിയതായും ഇതിന്റെ വില പൂർണമായി നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപണം ഉയർന്നിട്ടുള്ളത്. 
നിതിൻ ഗഡ്കരിക്ക് സ്കാനിയ ബസ് വിറ്റിട്ടില്ലെന്ന് സ്കാനിയയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടറിനോട് പറഞ്ഞു. കൂടുതൽ വിശദീകരണം നൽകാൻ കമ്പനി വക്താവ് തയ്യാറായിട്ടുമില്ല.ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്കാനിയ വാഹനനിർമാണ കമ്പനി ഇന്ത്യയിൽ ബസ് വിൽപ്പന നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 

അതേസമയം ആരോപണം നിഷേധിച്ച് കൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെ ഓഫീസ് രംഗത്ത് വന്നിട്ടുണ്ട്.ആരോപണവുമായി ഗഡ്കരിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വിശദീകരിച്ചു. ബസ് വാങ്ങിയതുമായി മന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് യാതൊരു ബന്ധവുമില്ല.സ്കാനിയയുടെ ഇന്ത്യയിലെ ഓഫീസിന്റെ വിശദീകരണം വരുന്നതുവരെ കാത്തിരിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം എന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.എഥനോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കാനിയയുടെ ബസ് നാഗ്പുരിൽ പ്രചരിപ്പിക്കുന്നതിന് മന്ത്രി ഗഡ്കരിയാണ് മുൻകൈയെടുത്തത്. പൈലറ്റ് പദ്ധതി നടപ്പാക്കാൻ നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷന് മന്ത്രി നിർദേശം നൽകിയിരുന്നു എന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സ്വീഡിഷ് മാധ്യമം പുറത്ത് വിട്ട വിവരങ്ങൾ കേന്ദ്രസർക്കാരിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണ്ണായകമാണ്. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അധികാരത്തിൽ വന്ന ശേഷം ഏതെങ്കിലും ഒരു കേന്ദ്രമന്ത്രിക്കെതിരെ ഉയരുന്ന ഗൗരവമുള്ള ആരോപണമാണ് സ്കാനിയയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്. അതേസമയം മന്ത്രിയുടെ ഓഫീസ് ആരോപണം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും  സ്കാനിയയുമായി ബന്ധപ്പെട്ട ആരോപണം പ്രതിപക്ഷം  ആയുധമാക്കുന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നു ഉറപ്പാണ്. സ്വീഡിഷ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. നിതിൻഗഡ്കരിയുടെ നേർക്ക് ആരോപണം ഉയരുന്നതിന് ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ഗൗരവമായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് സ്വീഡിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്.സ്‌കാനിയ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രിയുടെ ഓഫീസ് ശേഖരിച്ചിട്ടുണ്ട്. സ്കാനിയയുമായി ബന്ധപ്പെട്ട ഇടപാടുകൾ സുതാര്യമായിരുന്നെന്ന നിലപാടിലാണ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്. എന്തായാലും കേന്ദ്രസർക്കാർ ഈ ആരോപണത്തെ അടിസ്ഥാന രഹിതമെന്ന് പറഞ്ഞു തള്ളിക്കളയുമ്പോഴും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്.

Readers Comment

Add a Comment