Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്വാറി മാഫിയയയുമായി ഒത്തു കളിച്ച് സിപിഎം എം എൽ എ. തിരുവമ്പാടിയിൽ യുഡിഎഫിന് ജയമൊരുക്കാൻ എം എൽ എ ജോർജ്  എം തോമസ് തന്നെ രംഗത്ത് വന്നെന്ന ആരോപണമാണ് സിപിഎം അണികൾക്കിടയിൽ ഉയർന്നിരിക്കുന്നത്. തിരുവമ്പാടിയിൽ അന്തരിച്ച  മുൻ എം എൽ എ മത്തായി ചാക്കോയുടെ സ്‌മൃതി കുടീരത്തിൽ പ്രവർത്തകർ എം എൽ എ യുടെ ക്വാറി മാഫിയ ബന്ധം ചൂണ്ടിക്കാട്ടി  പോസ്റ്റർ പതിച്ചത് സിപിഎമ്മിലെ തർക്കത്തിന്റെ ആഴം വ്യക്തമാക്കുന്നു.ലെഫ്ട് ഫ്രാക്ഷൻറെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.പാർട്ടി ജില്ലാ ഘടകം ഗിരീഷ് ജോൺ സ്ഥാനാർത്ഥിയാകണം എന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ എം എൽ എ യുടെ താൽപ്പര്യ പ്രകാരമാണ് ഇപ്പോൾ പുതിയ സ്ഥാനാർഥിയിലേക്ക് പാർട്ടി എത്തിയത് എന്നാണ് പ്രവർത്തകരുടെ ആരോപണം.എം എൽ എ യുടെ ക്വാറി മാഫിയ ബന്ധമാണ് സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഫലിച്ചതെന്നും സിപിഎം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കുക എന്ന നിലപാട് എം എൽ എ സ്വീകരിച്ചത് ക്വറി മാഫിയയുടെ താൽപ്പര്യത്തിന് വഴങ്ങിയാണ് എന്നും സിപിഎമ്മിനുള്ളിൽ ആരോപണം ഉയർന്നിട്ടുണ്ട്. എം എൽ എ ജോർജ് എം തോമസിനെതിരെ സിപിഎം പ്രാദേശിക ഘടകത്തിൽ കടുത്ത അഭിപ്രായ ഭിന്നതയാണ്‌ നിലനിൽക്കുന്നത്. എം എൽ എ പാർട്ടി വേദിയിൽ പരസ്യമായി അപമാനിക്കപ്പെടുന്നതിനും ഈ സ്ഥാനാർഥി നിർണ്ണയം കാരണമായി, എം എൽ എ യുടെ താൽപ്പര്യ പ്രകാരം നിശ്ചയിച്ച സ്ഥാനാർത്ഥിയുടെയും സ്ഥാനാർത്ഥിയായി പരിഗണിച്ച ഗിരീഷ് ജോണിന്റെയും മേന്മകൾ പാർട്ടി വേദിയിൽ എം എൽ എ പരസ്യമായി പറഞ്ഞതോടെ ഗിരീഷ് ജോൺ വേദിവിട്ടു പോകുന്ന സാഹചര്യമുണ്ടായി. ഇതും സിപിഎം അണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

എം എൽ എ യുടെ മാഫിയ ബന്ധത്തിന് ഇടനില നിൽക്കുന്നയാളെ സ്ഥാനാർത്ഥിയാക്കുന്നതു അംഗീകരിക്കാൻ കഴിയില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. പാർട്ടി തീരുമാനം പുനഃപരിശോധിക്കണം എന്നാണ് പ്രവർത്തകരുടെ നിലപാട്. മാഫിയ ബന്ധത്തിന്റെ പേരിൽ സംശയത്തിന്റെ  നിഴലിൽ നിൽക്കുന്നവരെ സ്ഥാനാർഥിയാക്കുന്നതിനെ എതിർക്കുന്ന പ്രവർത്തകർ  സ്ഥാനാർഥി നിർണ്ണയത്തിലൂടെ എന്ത് സന്ദേശമാണ്  പാർട്ടി അണികൾക്ക് നൽകുന്നതെന്നും ചോദിക്കുന്നു.ഗിരീഷ് ജോണിനെ പോലുള്ള പ്രവർത്തകർ കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് എന്നും ഇവർക്ക് അർഹമായ പരിഗണന പാർട്ടിയിൽ നിന്നും ഉണ്ടായിട്ടില്ല എന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.35 വർഷമായി പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്ന ഗിരീഷ് ജോണിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകരുടെ അവസ്ഥ എന്താകുമെന്നും സിപിഎം അണികൾ ചോദിക്കുന്നു. സിപിഎമ്മിന് തിരുവമ്പാടിയിലെ പ്രവർത്തകരുടെ രോഷം വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ തിരുവമ്പാടിയിൽ സിപിഎം ന്  കനത്ത വില നൽകേണ്ടിവരും.

Readers Comment

Add a Comment