Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിറവത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി  സിന്ധുമോൾ ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്ന് സിപിഎം പറയുമ്പോൾ അത് വ്യക്തമാക്കുന്നത് അവരുടെ രാഷ്ട്രീയ അധഃപതനം തന്നെയാണ്. യു ഡി എഫിൽ നിന്നും എൽ ഡി എഫിലേക്ക് എത്തിയ കേരള കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പിറവത്ത് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് സിപിഎമ്മിന്റെ അറിവോടെയല്ല എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്. സിപിഎമ്മിന്റെ നേതാവ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി എന്നത് കേരള കോൺഗ്രസിന്റെയും രാഷ്ട്രീയ ഗതികേടാണ്. പേയ്‌മെന്റ് സീറ്റ് എന്ന ആരോപണം ഇതിനോടകം പിറവം സീറ്റിന്റെ കാര്യത്തിൽ ഉയർന്നിട്ടുണ്ട്. സിപിഎം നിശ്ചയിച്ച സ്ഥാനാർഥി കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നു എന്നത് ആണ് പിറവത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം പേയ്‌മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പുതുമയില്ല, എന്നാലിപ്പോൾ പാർട്ടിയുടെ പ്രവർത്തക എങ്ങനെ ഘടക കക്ഷിയുടെ സ്ഥാനാർത്ഥിയായി എന്നത് അണികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം ബ്രാഞ്ച്  അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായത് എന്നാണ് സിന്ധുമോളുടെ പ്രതികരണം.പ്രതിഷേധങ്ങൾ ഉയരുന്നതിനെ സ്വാഭാവികം എന്നാണ് സിന്ധുമോൾ പറയുന്നത്.രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും സിന്ധുമോൾ ജേക്കബ് വ്യക്തമാക്കി. യു ഡി എഫിന്റെ അനൂപ് ജേക്കബ്ബിൽ നിന്നും പിറവം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി മുന്നോട്ട് പോകുമ്പോഴാണ് പിറവത്തെ സ്ഥാനാർഥി നിർണ്ണയം തന്നെ മുന്നണിയെ പുലിവാല് പിടിച്ച അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. സിപിഎം ഇങ്ങനെ അവരുടെ തന്നെ നേതാവിന് ഘടക കക്ഷിയുടെ സീറ്റ് നൽകുമ്പോൾ അത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ അടവ് നയം രൂപം കൊണ്ടതിന്റെ തെളിവ് തന്നെയാണ്. ഘടക കക്ഷികളുടെ സീറ്റുകളിൽ ഇങ്ങനെ സിപിഎം അവരുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നു എന്നത് നേരത്തെ തന്നെ ഉയർന്ന ആരോപണമാണ്. സിപിഎം ഇങ്ങനെ യാണ് അവരുടെ ഘടക കക്ഷികളുടെ സ്ഥാനാർഥി നിർണ്ണയത്തിൽ പോലും ഇടപെടും, നേരത്തെ ഇടതുമുന്നണിയുടെ സ്വാതന്ത്രരായും പൊതു സമൂഹത്തിൽ അറിയപ്പെടുന്ന വ്യവസായികളും മറ്റുമൊക്കെ ഘടക കക്ഷികളുടെ സ്ഥാനാർത്ഥികളുമായും രംഗ പ്രവേശം ചെയ്തിരുന്നു.എന്നാലിപ്പോൾ പാർട്ടിയുടെ നേതാവ് തന്നെ ഘടക കക്ഷിയുടെ സ്ഥാനാർഥിയായിരിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം പിറവം പോലെ ഒരു സീറ്റിൽ ഇങ്ങനെ രാഷ്ട്രീയമായി തങ്ങൾ എത്തിയിരിക്കുന്ന സീറ്റ്‌ വിൽപ്പന എന്ന ഗതികേട് തുറന്നു കാട്ടപ്പെടുന്നത് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. സീറ്റ് കച്ചവടം സംസ്ഥാനത്താകെ ചർച്ചയായാൽ അത് രാഷ്ട്രീയമായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്. സിപിഎം രാഷ്ട്രീയ രംഗത്തെ കോർപ്പറേറ്റ് ആയി മാറിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഈ പേയ്‌മെന്റ് സീറ്റ് വിവാദം. സിപിഎം ഇങ്ങനെ ഘടക കക്ഷികളുടെ സ്ഥാനാർതികളെ പോലും   നിശ്ചയിക്കുന്ന വിധത്തിൽ മാറുമ്പോൾ അത്  സിപിഎം എന്ന പാർട്ടിയുടെ സമാനതകളില്ലാത്ത ഗതികേട് തന്നെയാണ് തുറന്നുകാട്ടുന്നത്. പാർട്ടി അണികൾ അവഗണിക്കപ്പെടുമ്പോൾ മറ്റുചിലർ സാമുദായിക പരിഗണനയുടെയും മറ്റു ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .എന്നാൽ ഇവിടെ ഘടക കക്ഷിയുടെ സ്ഥാനാർഥി പട്ടികയിലാണ് സിപിഎം നേതാവ് കടന്നു കയറിയിരിക്കുന്നത്. കേരളാ കോൺഗ്രസ് എം അവരുടെ സീറ്റ്‌ സിപിഎമ്മിന് നൽകുകയോ വെച്ചുമാറുകയോ ചെയ്തില്ല പകരം തങ്ങളുടെ സ്ഥാനാർത്ഥിയായി സിപിഎം നേതാവിനെ സിപിഎമ്മിന്റെ താല്പര്യം പരിഗണിച്ച് രംഗത്തിറക്കി. സ്ഥാനാർഥിയായ സിന്ധുമോൾ ജേക്കബിനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം അവരുടെ രാഷ്ട്രീയ അടവ് നയത്തിന്റെ പുത്തൻ പരീക്ഷണ ശാലയായി പിറവത്തെ മാറ്റിയിരിക്കുകയാണ്. 

 

Readers Comment

Add a Comment