Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻസിപി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മത്സരിക്കും. കുട്ടനാട്ടിൽ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസും, കോട്ടയ്ക്കലിൽ എൻ എ മുഹമ്മദ് കുട്ടിയും സ്ഥാനാർത്ഥിയാകും. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറും പ്രഫുൽ പട്ടേലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.

എൻസിപി സ്ഥാനാർത്ഥികൾ 17ന് നോമിനേഷൻ സമർപ്പിക്കും. യുവജനങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട്. ഒരു സീറ്റ് കൂടെ കിട്ടിയിരുന്നെങ്കിൽ പരിഗണിക്കാമായിരുന്നുവെന്നും പീതാംബരൻ പറഞ്ഞു. ശശീന്ദ്രന് പകരം വേറെ ആളെ ഇപ്പോൾ പരീക്ഷിക്കുന്നത് ഗുണകരം ആകില്ല എന്നാണ് വിലയിരുത്തൽ. പാലായിൽ ശക്തമായ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment