Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:09 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ്‌ വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചരുന്ന ബിജെപി പാർലമെൻററി യോഗം ബുധനാഴ്‌ച വീണ്ടും ചേരും. വളരെ നാളുകൾക്ക്‌ ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു മുറിയിൽ എല്ലാ ബിജെപി എംപിമാരും വീണ്ടും ഒത്തു ചേരുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. നേരത്തെ എല്ലാ ആഴ്‌ചകളിലും ബിജെപി പാർലമെൻററി യോഗം ചേർന്നിരുന്നു. എന്നാൽ കൊവിഡ്‌ പശ്ചാത്തലത്തിൽ യോഗം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. കൊവിഡും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളും നല്ല രീതിയിൽ കൈകാര്യം ചെയ്‌ത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു. പാർലമെൻറ് ലൈബ്രറി കെട്ടിടത്തിൽ വച്ച്‌ നടക്കുന്ന യോഗത്തിൽ ഇരു സഭകളിലെയും ബിജെപി എംപിമാർ പങ്കെടുക്കും.

Readers Comment

Add a Comment