Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടുംടേം കർശനമാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന സമിതി ഇന്ന് ചർച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ചിലർക്ക് ഇളവു നൽകണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും. തീരുമാനം നടപ്പായാൽ അഞ്ച് മന്ത്രിമാർ ഉൾപ്പെടെ ഇരുപതോളം എംഎൽഎമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ പട്ടികയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. എം.വി.ഗോവിന്ദൻ തളിപ്പറമ്പിലും ബേബി ജോൺ ഗുരുവായൂരിലും ജനവിധി തേടും. കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ് ഉൾപ്പെടെ ലോക്സഭയിലേക്ക് മത്സരിച്ചവർക്ക് സീറ്റു നൽകണമോയെന്ന് സംസ്ഥാന സമിതിയായിരിക്കും തീരുമാനിക്കുക.

ചിലർക്ക് മാത്രമായി രണ്ടുടേം വ്യവസ്ഥ ബാധകമാക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക്ക്, ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർക്ക് വീണ്ടും സീറ്റു നൽകില്ല. പൊന്നാനിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഇക്കുറിയുണ്ടാവില്ല. സംഘടനാ ചുമതലയിലേക്ക് മാറുന്ന ഇ.പി.ജയരാജൻ വൈകാതെ പാർട്ടി സംസ്ഥാന സെക്രട്ടറിയായേക്കും. തരൂരിൽ എ.കെ.ബാലന് പകരം ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാർഥിയാകുമെന്നാണ് സൂചന. രാജു ഏബ്രഹാം, ആയിഷാ പോറ്റി, എ.പ്രദീപ് കുമാർ, ജോർജ് എം.തോമസ്, കെ.വി.അബ്ദുൾ ഖാദർ, ആർ.രാജേഷ്, ജയിംസ് മാത്യു എന്നിവരാണ് സീറ്റു നഷ്ടപ്പെടുന്ന പ്രമുഖർ.

Readers Comment

Add a Comment