Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരയവരേയും പീരുമേട്ടില്‍ രാജ്കുമാറിനെ മൂന്നാംമുറയിലൂടെ കൊന്ന പോലീസുകാരേയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആരോപണവിധേയരായ ആന്തൂര്‍ നഗരസഭ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കെതിരേയും ആത്മഹത്യാ പ്രേരണ കുറ്റത്തിനും രാജ്കുമാര്‍ വധക്കേസിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുന്നത്.
ജൂലൈ 5 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്കും മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേററ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സമര പരിപാടികളുടെ പ്രാരംഭഘട്ടമെന്ന നിലയ്ക്കാണ്  കൂട്ടധര്‍ണകള്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള സമരപരിപാടികള്‍ ജൂലൈ 7ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന കൂട്ട ധര്‍ണയില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ പങ്കെടുക്കും.

 

Readers Comment

Add a Comment