Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടോൾ പിരിവ് തീരുമാന വിഷയത്തിൽ കേന്ദ്രത്തിനെതിരെ മന്ത്രി ജി സുധാകരൻ. ബൈപ്പാസിൽ കളക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് തീരുമാനിച്ചതെന്ന് മന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് പകുതി തുക മുടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും സുധാകരൻ വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിവ് നടത്തരുത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഇന്നലെയും ദേശീയ പാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്ര സർക്കാർ അനുമതി ഉണ്ടെന്ന നിലപാടിലായിരുന്നു എൻഎച്ച്എഐ.
22.95°C








