Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:44 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഴക്കടൽ മത്സ്യ സമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതി മത്സ്യ തൊഴിലാളികളെ വഞ്ചിച്ച ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം തന്നെ വേണം എന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂന്തുറയിൽ അനുഷ്ഠിക്കുന്ന ഏകദിന സത്യാഗ്രഹ സമരവേദിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉത്ഘാടനം ചെയ്തു. ശനിയാഴ്ച തീരദേശ ബന്തും മറ്റു സമര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ പറ്റിച്ച മന്ത്രി മേഴ്സികുട്ടിയമ്മ രാജി വയ്ക്കുകയും  സർക്കാർ മാപ്പ് പറയുകയും വേണം എന്ന് എന്ന് കോൺഗ്രസ് നേതാക്കൾ i2i ന്യൂസിനോട്പ റഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ വിഎസ്ശി വകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പിസി വിഷ്ണുനാഥ്, എം വിൻസൻ്റ്, പിസിചാക്കോ, എംഎം ഹസ്സൻ കെവി.തോമസ് തുടങ്ങിയവർ പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. 

Readers Comment

Add a Comment