Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിന്‌ അനുമതി നൽകി കേന്ദ്രസർക്കാർ. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോൺഗ്രസ്‌-ഡിഎംകെ സഖ്യ സർക്കാർ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.തിങ്കളാഴ്ചയാണ് നാരായണ സ്വാമി സർക്കാരിന് സഭയിൽ കേവലഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ എംഎൽഎയും രാജിവെച്ചതോടെയായിരുന്നു സർക്കാർ താഴെ വീണത്. രാജിവെച്ച നേതാക്കളിൽ രണ്ട് പേർ ബിജെപിയിൽ ചേർന്നു. മറ്റുള്ളവരും ഉടൻ ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

Readers Comment

Add a Comment