Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:38 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള ‘കേരള എൻസിപി’ എന്ന പുതിയ പാർട്ടിയുടെ നയരൂപീകരണത്തിനായി കാപ്പൻ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. പുതിയ പാർട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്നാണ് സൂചന. മൂന്ന് സീറ്റുകൾ ഉറപ്പാക്കി യുഡിഎഫ് ഘടകകക്ഷി ആവുക എന്നതാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളിൽ കൂടി ധാരണയുണ്ടാക്കേണ്ടതുണ്ട്.

എൻസിപിയുടെയും കോൺഗ്രസിന്റെയും ആശയങ്ങളോട് ചേർന്നു നിൽക്കുന്ന പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. ഭരണഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് തിരുവനന്തപുരത്ത് നേതാക്കൾ പ്രത്യേക യോഗം ചേരുന്നത്. ബാബു കാർത്തികേയൻ, സലിം പി. മാത്യു, സുൾഫിക്കർ മയൂരി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഇതിനുശേഷം ജില്ലാ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. 24 ന് പാർട്ടിയും ജില്ലാ ഭാരവാഹികളെയും പ്രഖ്യാപിക്കും. ഇതിനോടൊപ്പം യുഡിഎഫ് പ്രവേശന ചർച്ചകളും നടക്കും.

Readers Comment

Add a Comment