Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഴക്കടൽ മത്സ്യ ബന്ധന അഴിമതി ആരോപണത്തിൽ നിർണായകമായ രണ്ട് രേഖകൾ കൂടി പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഒപ്പുവച്ച ധാരണാ പത്രവും 4 ഏക്കർ സ്ഥലം അനുവദിച്ച് നൽകിയതിന്റെ രേഖയുമാണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടിരിക്കുന്നത്.

സർക്കാർ പലതും മൂടി വയ്ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 3 വർഷത്തെ ചർച്ചക്ക് ശേഷമാണ് കരാറിൽ ഒപ്പ് വച്ചത്. കമ്പനി അധികൃതർ മുഖ്യമന്ത്രിയെ അടക്കം കണ്ടു. സർക്കാരിന് ദുരുദ്ദേശമില്ലെങ്കിൽ ധാരണാ പത്രം റദ്ദാക്കുമോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പ്രശാന്തിന് ഉത്തരവാദിത്വമുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കും. ഞാൻ പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികളുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്പര വിരുദ്ധ മറുപടികളാണ്, ഇത് ദുരൂഹമാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ല. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയിൽ വച്ച് മന്ത്രി മേഴ്‌സിക്കുട്ടി ഇഎംസി സിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താൻ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിക്കേണ്ടി വന്നു. ന്യൂയോർക്കിലും കേരളത്തിലും വച്ച് ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടക്കില്ലെങ്കിൽ എന്തിന് പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചുവെന്ന് വ്യക്തമാക്കണം. കള്ളം കയ്യോടെ പിടിച്ചപ്പോൾ ജയരാജന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

Readers Comment

Add a Comment