Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തർക്കും പരിക്കേറ്റിട്ടുണ്ട്.നെയിം ബോർഡ് പോലുമില്ലാത്ത പോലീസുകാരാണ് പ്രവർത്തകരെ ആക്രമിച്ചതെന്നും അവർ യഥാർഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും നേതാക്കൾ പറഞ്ഞു. സമാധാനപരമായി മാർച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാൻ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു.സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്.
24.47°C








