Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുഡിഎഫ് കാലത്ത് പി.എസ്.സി ലിസ്റ്റ് കാലാവധി നീട്ടി നൽകാൻ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനെ വെല്ലുവിളിച്ച് ഉമ്മൻചാണ്ടി. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളോട് പ്രതികരിക്കുമ്പോൾ, അത് മണ്ടത്തരമാണെന്ന് പറയുന്നവർ ഏത് കാലഘട്ടത്തിൽ ജീവിക്കുന്നവരാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. പെട്രോൾ നികുതി കുറയ്ക്കണമെന്ന ആവശ്യത്തിൽ യുഡിഎഫിനെ വിമർശിച്ച ധനമന്ത്രി തോമസ് ഐസകിന് മറുപടി ആയിട്ടായിരുന്നു വിമർശനം.

സെക്രട്ടേറിയറ്റിന് മുന്നിൽ ഷാഫി പറമ്പിലും ശബരീനാഥും നടത്തുന്ന നിരാഹാര സമരവേദിയിലും മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ധനവില വർധനവിനിടെ നടത്തുന്ന ഉപവാസ സമരവേദിയിലും ഉമ്മൻ ചാണ്ടി എത്തി. ഉദ്യോഗാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ വില നൽകേണ്ടി വരും.

Readers Comment

Add a Comment