Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിന്റെ പേര് ശുപാര്‍ശ ചെയ്യാനുള്ള സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പു ഫലം ഇന്നു പ്രഖ്യാപിക്കാം: കെ. മരുളീധരന്‍ ഒഴിഞ്ഞ വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറും!

ഇക്കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം, വയനാട് ജില്ലകളിലേക്ക് ഉള്‍പ്പെടെ കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും അടങ്ങുന്ന അറുപതിലധികം ലോഡ് അവശ്യവസ്തുക്കള്‍ ഒരാഴ്ചയ്ക്കിടെ എത്തിച്ച മേയര്‍ വി.കെ. പ്രശാന്തിന് സമൂഹ മാധ്യമങ്ങളിലൂടെ പ്രവഹിച്ച അഭിനന്ദനങ്ങള്‍ മാത്രം മതി, വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കാന്‍!

നഗരസഭാ പരിധിയില്‍ താമസിക്കുന്നരെ നേരില്‍ക്കണ്ടാണ് മേയര്‍ വി.കെ. പ്രശാന്ത് ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചത്. അതും, വടക്കന്‍ ജില്ലകളിലേക്ക് തത്കാലം ദുരിതാശ്വാസ സാമഗ്രികള്‍ ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലിട്ട വിവാദ പോസ്റ്റിനു പിന്നാലെ! മേയര്‍ എന്ന നിലയില്‍ പ്രശാന്തിന്റെ മികച്ച പ്രകടനവും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ പ്രതിച്ഛായയും വട്ടിയൂര്‍ക്കാവില്‍ മറ്റേതു സ്ഥാനാര്‍ത്ഥിയുടെയും പേര് അപ്രസക്തമാക്കുമെന്ന സി.പി.എം കണക്കുകൂട്ടലില്‍ ഒരു പിഴവും സംഭവിക്കില്ലെന്നു തീര്‍ച്ച.

തലസ്ഥാന നഗരസഭയുടെ നാല്പത്തിനാലാമത് മേയര്‍ ആയി വി.കെ. പ്രശാന്ത് ചുമതലയേറ്റത് മുപ്പത്തിനാലാം വയസ്സിലാണ്. തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. 2015 ല്‍ കഴക്കൂട്ടം വാര്‍ഡില്‍ നിന്ന് 3272 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  വിജയിച്ച പ്രശാന്ത് നേടിയത് തിരുവന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം. സാമൂഹിക ഉത്തരവാദിത്വമുള്ള യുവനേതാവെന്ന പ്രശാന്തിന്റെ പ്രതിച്ഛായ വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ മുഖമായി മാറും.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ടി.എന്‍. സീമ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാമതായിപ്പോയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ 51,322 വോട്ട് നേടിയപ്പോള്‍ കുമ്മനം നേടിയത് 43,700 വോട്ടുകള്‍. 40,441 വോട്ടുമായണ് സി.പി.എം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്. മുരളീധരന്‍ നേടിയ ഭൂരിപക്ഷം 7622 വോട്ടിന്റേത്. മുരളീധരന്‍ വടകരയില്‍ ലോക്‌സഭയിലേക്കു മത്സിരിച്ചു ജയിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പ്.

Readers Comment

Add a Comment