Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:38 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് മാണി. സി. കാപ്പൻ എംഎൽഎ. മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കും. പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം തീരുമാനം  ഉണ്ടാകും.ഡൽഹിയിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണി. സി. കാപ്പന്റെ പ്രതികരണം.എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് മാണി. സി. കാപ്പൻ ശരദ് പവാറിനെ കണ്ടത്. കൂടിക്കാഴ്ചയിലെ തീരുമാനം പരസ്യപ്പെടുത്താൻ നേതാക്കൾ തയ്യാറായില്ല. നാല് സീറ്റിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകുമെന്നും ടി. പി പീതാംബരൻ പ്രതികരിച്ചിരുന്നു. അതിനിടെ എൻസിപി, എൽഡിഎഫ് വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.

Readers Comment

Add a Comment