Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻസിപിയെ സംബന്ധിച്ച വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി ഇടതുമുന്നണി വിടുമെന്ന വാർത്തകൾ തെറ്റാണ്. യുഡിഎഫിൽ നിലനിൽക്കുന്ന ആഭ്യന്തര കലഹം പോലെ ഇടതുമുന്നണിയിലും ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്. പാർട്ടി അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ശശീന്ദ്രൻ പറഞ്ഞു.

പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പാലാ സീറ്റിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും തങ്ങളുടെ നിലപാടാണ്. പാലാ തരില്ലെന്ന് ഇതുവരെ ഇടതുമുന്നണി നേതാക്കളാരും പറഞ്ഞിട്ടില്ല. പാലാ നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലല്ല ജോസ് കെ.മാണി എൽഡിഎഫിൽ എത്തിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

Readers Comment

Add a Comment