Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:52 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര‌യ്ക്കെതിരെ തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ഐശ്വര്യ കേരള യാത്രയ്ക്ക് നേതൃത്വം നൽകിയ സി.പി. ജോൺ ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. യാത്രയുടെ കണ്ണൂർ ജില്ലയിലെ സമാപന പരിപാടി ഇന്നലെ രാത്രി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്നിരുന്നു.  എന്നാൽ യാത്രയുടെ വിജയത്തിൽ വിറളി പിടിച്ചതുകൊണ്ടാണ് സർക്കാർ യാത്രക്കെതിരെ കേസെടുത്തതെന്ന് ചെന്നിത്തല പ്രതികരിച്ചു .4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന് ജാമ്യം കിട്ടിയതിനു പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു.  ഇനി എല്ലാവർക്കും ജാമ്യം കിട്ടും. ഒരു കേസും തെളിയിക്കപ്പെടാൻ സാധ്യതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.ഇതിനിടെ  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് ചെന്നിത്തലയുടെ ജാഥയെന്ന് മന്ത്രി എ.കെ. ബാലൻ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ ഓരോ സ്വീകരണ സ്ഥലവും റെഡ്സോൺ ആകും. പ്രതിപക്ഷ നേതാവിന്റെ ശൈലി അംഗീകരിക്കാനാകില്ലെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു.

Readers Comment

Add a Comment