Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. രോഗവ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ഓരോ അവാർഡ് വിതരണം കഴിയുമ്പോഴും മുഖ്യമന്ത്രി സാനിറ്റൈസ് ചെയ്യേണ്ടതായി ഉണ്ട്. അത് പ്രായോഗികമല്ലാത്തത് കൊണ്ടാണ് സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. 

വിവാദം പ്രതിപക്ഷ നേതാവ് ഏറ്റു പിടിച്ചത് ശരിയായില്ലെന്നും സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട്, അതിനാൽ ആണ് അദ്ദേഹം ആദ്യം ഇത്തരത്തിൽ വിവാദവുമായി വന്നതെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയേയും മന്ത്രി വിമർശിച്ചു. ചെന്നിത്തലയുടെ യാത്രയ്ക്കിടയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും ഓരോ ക്ലസ്റ്ററുകളായി മാറുമെന്ന് മന്ത്രി പറഞ്ഞു.

Readers Comment

Add a Comment