Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുച്ചേരിയിൽ കോൺഗ്രസിൽ കൂട്ടരാജി. 13 നേതാക്കൾ ബിജെപിയിൽ ചേരാൻ ധാരണയായി. ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ച നടത്തി. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ മുൻ എംഎൽഎ ഉൾപ്പടെയാണ് രാജി വെച്ചത്. ദിവസങ്ങൾക്ക് മുമ്പ് പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി മുൻ പാർട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു.

നമശിവായത്തിനൊപ്പം എംഎൽഎ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു. കൂടുതൽ കോൺഗ്രസ് എംഎൽഎമാർ പിന്തുണ പിൻവലിച്ചാൽ സർക്കാർ വീഴും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാരായണ സ്വാമിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിച്ച നേതാവാണ് നമശിവായം. തെക്കൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിർന്ന നേതാവാണ് ഇദ്ദേഹം. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്തനായിരുന്നു. 

Readers Comment

Add a Comment