Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ എത്തുമ്പോൾ ചരിത്ര സംഭവമായി മാറുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമസ്ത മേഖലയിലും അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ മാർക്സിസ്റ്റ് ഭരണം സംസ്ഥാനത്തിന് ബാധ്യതയായിരിക്കുകയാണ്. ഈ ദുർഭരണം അവസാനിച്ചാലേ കേരളത്തിൽ വികസനക്കുതിപ്പ് ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.ഡി.എഫ്. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, എ.ഐ.സി.സി. അംഗം കുര്യൻ ജോയി, കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോയ് എബ്രഹാം, ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ്, എം.എം.നസീർ, പി.ആർ.സോനാ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പൻ, മുസ്ളീം ലീഗ് ജില്ലാ പ്രസിഡൻ്റ്  അസീസ് ബഡായി, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ.സലീം, ഫിലിപ്പ് ജോസഫ്, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, മുസ്ളീം ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് മണിമല, ആർ.എസ്.പി. ജില്ലാ സെക്രട്ടറി റ്റി.സി.അരുൺ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡൻ്റ് പി.എസ്.ജയിംസ്, സി.എം.പി. ജില്ലാ സെക്രട്ടറി കെ.വി.ഭാസി, ജനതാദൾ ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ മുതലക്കുഴി, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.

Readers Comment

Add a Comment