Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമപ്പെടുത്തുന്ന രീതിയിലാണ് സോളാർ കേസിൽ പിണറായി സർക്കാരിൻറെ നടപടിയെന്നും തെരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻ നിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
22.95°C








