Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്യത്തിന്റെ വില കൂട്ടിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല .മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.മദ്യത്തിന്റെ വില വർദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു .ഇതിന്റെ തുടർച്ചയായിട്ടാണ് കത്ത് നൽകിയത് .

മദ്യവില വർദ്ധിപ്പിച്ചതിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം.മദ്യം നിർമ്മിക്കുന്നതിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ  സർക്കാർ തീരുമാനിച്ചത് .ഈ സർക്കാർ വന്ന ശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രൽ  ആൽക്കഹോളിന്റെ വില വർദ്ധനവ് ചൂണ്ടിക്കാട്ടി മദ്യ' വില വർധിപ്പിച്ചിരുന്നു .

Readers Comment

Add a Comment