Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലായിലെ ഇടതുമുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്. 2016-ൽ കാപ്പൻ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹം കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് ചേർത്തിട്ടുണ്ട്.
ഇപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണ്. തെളിവുകൾ പുറത്തുവിട്ടു കൊണ്ട് പി.സി.തോമസ് ആരോപിച്ചു. പ്രീഡിഗ്രി ഗവ.കോളജ് മാടപ്പള്ളി, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കട എന്നീ രണ്ടിടത്തായാണ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
24.47°C








