Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്നാട്ടിൽ അധികാരത്തിൽ എത്താമെന്നത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ വെറും സ്വപ്നം മാത്രമാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി കെ.പളനി സ്വാമി.ഇത്തവണയും തമിഴ്നാട്ടിൽ അധികാരം എ.ഐ.എ.ഡി.എം.കെയ്ക്ക് തന്നെ ലഭിക്കുമെന്നും പളനി സ്വാമി അവകാശപ്പെട്ടു. ജയലളിതയുടെ മരണ ശേഷം സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിൻ പലതവണ ശ്രമം നടത്തിയെന്നും പളനിസ്വാമി ആരോപിച്ചു.തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് സ്റ്റാലിനെതിരെ പളനി സ്വാമിയുടെ കടന്നാക്രമണം. തമിഴ്നാട് ഭരിക്കാമെന്ന സ്റ്റാലിന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുമെന്നും പളനിസ്വാമി പറഞ്ഞു. ജനുവരി 27 ന് ശേഷവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയെന്നും പളനി സ്വാമി പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ വി.കെ ശശികല ജനുവരി 27 നാണ് ജയിൽ മോചിതയാകുന്നത്. ജയലളിതയുടെ അടുത്ത അനുയായിയായ ശശികല പുറത്തിറങ്ങിയാൽ അധികാരം അവരിലേക്ക് എത്തുമെന്ന ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് പളനിസ്വാമി പരാമർശം നടത്തിയത്.
24.47°C








