Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കെ.വി. തോമസ്.തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കെ.വി. തോമസ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം നേതൃത്വവുമായി കെ.വി. തോമസ് രഹസ്യ ചര്‍ച്ച നടത്തിയെന്നും പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ കടുത്ത അതൃപ്തിയിലാണ് കെ.വി. തോമസ്. കെപിസിസിയുടെ ഉയര്‍ന്ന ഭാരവാഹിത്വമോ അതല്ലെങ്കില്‍ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെ.വി. തോമസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലാന്‍ ഇടയാക്കിയതെന്നാണ് വിവരം.

കോണ്‍ഗ്രസില്‍ എഐസിസി സെക്രട്ടറി സ്ഥാനമോ, ജനറല്‍ സെക്രട്ടറി സ്ഥാനമോ അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമോ നല്‍കണമെന്നാണ് കെ.വി. തോമസിന്റെ ആവശ്യം. അല്ലെങ്കില്‍ കൊച്ചി, വൈപ്പിന്‍, എറണാകുളം സീറ്റുകളില്‍ ഏതെങ്കിലും നല്‍കണം. എന്നാല്‍ കെപിസിസിയോ എഐസിസിയോ ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുമായി കെ.വി. തോമസ് അകലം പാലിക്കുകയായിരുന്നു.

Readers Comment

Add a Comment