Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ. വി. തോമസിന്റെ സമീപകാല പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. അദ്ദേഹത്തിന്റെ വിലപേശലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാൻഡ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
കെ.വി. തോമസിന് പാർട്ടി പദവികൾ ഒന്നും നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയതായാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല. അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ പാർട്ടിയുമായി ഉടക്കി നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
24.47°C








