Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:06 am
  • 20th April, 2024
  • Light Rain
27.82°C27.82°C
  • Humidity: 94 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തന്നെ ചൊറിഞ്ഞാൽ തനിക്ക് ധൈര്യം കൂടും, തന്നെ പേടിപ്പിക്കാൻ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ്. ബാർകോഴ കേസ് അന്വേഷിച്ചാൽ രമേശ് ചെന്നിത്തല പ്രതിയാകുമെന്ന് ബിജു രമേശ് വ്യക്തമാക്കി. കോടതിയിൽ എഡിറ്റ് ചെയ്ത ശബ്ദരേഖയുടെ സിഡി തെളിവായി ഹാജരാക്കിയ സംഭവത്തിൽ ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രതികരണം. താൻ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്ന് ഹർജി നൽകിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ബാർ കോഴകേസിൽ ഒന്നാം സാക്ഷിയായ ബിജു രമേശ് കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. കോടതിയെ കബളിപ്പിച്ച ബിജു രമേശിനെതിരെ തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തുടർ നടപടി എടുക്കുന്നില്ലെന്നും പരാതി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ അറിയിച്ചു. ഈ ഹർജിയിലാണ് സിംഗിൾ ബഞ്ച് അഭിഭാഷകനായ ശ്രീജിത്ത് ശ്രീധരന്റെ പരാതി സ്വീകരിച്ച് തുടർ നടപടിയെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നിർദ്ദേശം നൽകിയത്. വിജിലൻസ് കോടതിയാണ് നടപടി സ്വീകരിക്കണ്ടതെന്ന മജിസ്‌ട്രേറ്റ് കോടതി നിലപാട് ഹൈക്കോടതി തള്ളി.

Readers Comment

Add a Comment